asp-vahid
കേരള പൊലീസ് അസോസിയേഷന്റേയും ഓഫീസേഴ്‌സ് അസോസിയേഷന്റേയും നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർ ഇ.ഐ. ആൻസിക്ക് എ.ഡി.എസ്.പി പി. വാഹിദ് ഉപഹാരം കൈമാറുന്നു

ആലുവ: കേരള പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർമാരായ പി.ബി. ബഷീർ, ഇ.കെ. ജമാൽ, ഇ.ഐ. ആൻസി എന്നിവർക്കുള്ള യാത്രയയപ്പും, ഉപഹാര സമർപ്പണവും എ.ഡി.എസ്.പി പി. വാഹിദ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.ടി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ ജില്ലാ സെക്രട്ടറി എം.എം. അജിത് കുമാർ, ട്രഷറർ സൂരജ്, ജയശങ്കർ, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.