മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഉതുമ്പേലി തണ്ട് പട്ടികജാതി കോളനിയിൽ പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് പട്ടികജാതി വികസന വകുപ്പിൽ നിന്നും 40ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഉതുമ്പേലിതണ്ട് പട്ടികജാതി കോളനിയിൽ താമസിക്കുന്ന 25ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി.