മൂവാറ്റുപുഴ: വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോൺ അമ്പാട്ട് അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ ദളിത്ചിന്തകൻ കെ .കെ. ബാബുരാജ് ' കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയം ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, സംസ്ഥാന സമിതിയംഗം സമദ് നെടുമ്പാശേരി , പ്രേമാ ജി .പിഷാരടി , സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്‌മാൻ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ ജോൺ , ജില്ലാ വൈസ് പ്രസിഡന്റുമാരായ അസ്സൂറ , ഷംസുദീൻ ഇടയാർ , ജില്ലാ സെക്രട്ടറി നസീർ അലിയാർ, ,രഹനാസ് ഉസ്മാൻ, രമണി കൃഷ്ണൻ കുട്ടി ജില്ലാ ട്രെഷറർ സദീക് വെണ്ണല , ജോൺ അമ്പാട്ടിന്റെ പത്നി താരൂ ജോൺ , തുടങ്ങിയവർ സംസാരിച്ചു. ദളിത് സാഹിത്യ അക്കാഡമിയുടെ അംബേദ്‌കർ പുരസ്‌കാരം നേടിയ കലാകാരൻ ' സജി അമ്പാടി ' യെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു .