മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം 48ാം മത് വാഷിക പൊതുയോഗത്തിൽ സംഘാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിജയികളായ കുട്ടികൾക്കുള്ള അവർഡ് വിതരണം സംഘം പ്രസിഡന്റെ് കെ.എ.നവാസ് നിർവഹിച്ചു. സംഘം സെക്രട്ടറി വി.പി.പ്രസന്നകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.കെ.വിജയൻ , ഡയറക്ടർ ബോർഡ് അംഗങ്ങളായ യു.ആർ ബാബു, വി.കെ. മണി, പി.ജി. ശാന്ത, പി.എ. അനിൽ, സജി ഏലീയാസ്, കെ.ജി സത്യൻ, കെ.എ. സനീർ , എം.കെ. സന്തോഷ്, വിദ്യാ പ്രസാദ്, ജയശ്രീ ശ്രീധരൻ , എന്നിവരും സംഘം ജീവനക്കാരായ റോയി പോൾ , സുജയ് സലീം, ഷീനോബി ശ്രീധരൻ , മിനി ആഗസ്റ്റിൻ, അനീഷ് ചന്ദ്രൻ , രഞ്ജിത് കുമാർ , പ്രമോദ്, റ്റി.എ.ബേബി, എൻ.കെ. പുഷ്പ, ജീബിൻ രവി എന്നിവർ പങ്കെടുത്തു.