
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡൽ സ്വിഫ്റ്റിന്റെ പുതിയ വെർഷൻ 2021 സ്വിഫ്റ്റ് ഇന്നലെ പുറത്തിറക്കി. ഡൽഹിയിൽ 5.73 മുതൽ 8.41 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
മാനുവൽ മോഡലിന് 23.20 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 23.76 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. LXI, VXI, ZXI, ZXI+, ZXI+ Dual Tone എന്നീ അഞ്ച് മോഡലുകളുണ്ട്.
പുതിയ ഗ്രില്ലും പുതുക്കിയ ഇന്റീരിയറുമായാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്. കെ സീരിസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വി.വി.ടി എൻജിനാണ് കരുത്ത്. ക്രൂസ് കൺട്രോൾ, ഐഡിൽ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ്, തുടങ്ങി ഫീച്ചറുകളടെ പരമ്പരയും മാരുതി 2021 സ്വിഫ്റ്റിന് വാഗ്ദാനം ചെയ്യുന്നു.
2005ലാണ് സ്വിഫ്റ്റ് മോഡൽ മാരുതി വിപണിയിലിറക്കിയത്. ഇതുവരെ 24 ലക്ഷത്തോളം വാഹനങ്ങൾ വിറ്റു. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന കാറുകളിലൊന്നുമാണ് സ്വിഫ്റ്റ്.
The 2021 Maruti Suzuki Swift ranges between Rs 5.73 lakh - R .. Read more at: http://timesofindia.indiatimes.com/articleshow/81185623.cms?utm_source=contentofinterest&utm_medium=text&utm_campaign=cpps