കൊച്ചി: കേരള പരീക്ഷാകമ്മിഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി അദ്ധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് മെരിറ്റ് സ്‌പോട്ട് അഡ്മിഷൻ മാർച്ച് 1ന് രാവിലെ 10 ന് അടൂർ സെന്ററായ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തിൽ വച്ച് നടക്കും. 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ്ടു, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.