ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ദാരിദ്ര്യനിർമ്മാജ്ജനത്തിന് മുൻഗണന നൽകിയുള്ള ബഡ്ജറ്റിന് അംഗീകാരം.ബഡ്ജറ്റിൽ ദാരിദ്ര്യനിർമ്മാജ്ജനത്തിന് 5.97 കോടി രൂപയാണ് നീക്കിവച്ചത്.പൊതുമരാമത്ത് - ഊർജ്ജം 1.39 കോടി, കുടിവെളളം ശുചിത്വം 85 ലക്ഷം, ക്ഷീരവികസനം - മൃഗസംരക്ഷണം 64.50 ലക്ഷം, കൃഷിക്ക് 48.75 ലക്ഷം,
ആരോഗ്യം 49.50 ലക്ഷം, വിദൃാഭൃാസം- സംസ്‌കാരം 40.25 ലക്ഷം, പ്രാദേശിക സാമ്പത്തിക വികസനം 33 ലക്ഷം, പട്ടികജാതി വർഗ്ഗവികസനം 22.50 ലക്ഷം, സാമൂഹൃസുരക്ഷിതത്വം 15 ലക്ഷം, വനിതാവികസനം 13 ലക്ഷം, ഭരണനിർവഹണം 10.75 ലക്ഷം, പരിസ്ഥിതി സംരക്ഷണം 6 ലക്ഷം രൂപയുമാണ് നീക്കിവച്ചത്. പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷമി ബഡ്ജറ്റ് അവതരിപ്പിച്ചു.