അങ്കമാലി: ഇന്ധന ഉപഭോക്താക്കളായ സാധാരണക്കാർക്ക് ഒരു രൂപ സഹായം നൽകി വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ച് കെ.സി.വൈ.എം എറണാകുളം അങ്കമാലി അതിരൂപത. അങ്കമാലി ചർച്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ ഒരു രൂപ സഹായ വിതരണം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബസിലിക്ക റെക്ടർ ഫാ.ജിമ്മി പൂച്ചക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് സൂരജ് ജോൺ പൗലോസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം ഡയറക്ടർ ഫാ.സുരേഷ് മൽപാൻ, മുൻ പ്രസിഡന്റ് ടിജോ പടയാട്ടിൽ, ഫാ.സിബിൻ മനയംപിള്ളി, ഭാരവാഹികളായ ജിസ് മോൻ ജോണി, അഖിൽ സണ്ണി, റോബർട്ട് തെക്കേക്കര ,അനീഷ് മണവാളൻ, ഡൈമിസ് ഡേവിസ് എന്നിവർ പങ്കെടുത്തു.