കൊച്ചി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഭാഗമായി ഭാരതീയ ജനതാ മഹിളാ മോർച്ച ഇന്ന് ഇരുചക്ര വാഹനറാലി സംഘടിപ്പിക്കും. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും ആരംഭിച്ച് ഷൺമുഖം റോഡ്, ഹോസ്പിറ്റൽ റോഡ്, എം . ജി റോഡ് ബാനർജി റോഡ് വഴി പാലാരിവട്ടം ബൈപ്പാസിലെത്തി വൈറ്റില വഴി തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ സമാപിക്കും. 3 ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ റാലി ഉദ്ഘാടനം ചെയ്യും.