കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ മുണ്ടടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ വച്ച് ജനകീയ വികസന വിജ്ഞാനോത്സവം നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ എൻ.ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. ബി.ഡി.എസ്.പരീക്ഷയിൽ വിജയിച്ച ആതിര എ.എസിനെ അനുമോദിച്ചു. വി.കെ.ഗോപി, ആനി ജോസ് എന്നിവർ സംസാരിച്ചു.