കൊച്ചി: മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ മീനാകുമാരി റിപ്പോർട്ട് നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് കേരളമത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി.മജീന്ദ്രൻ പറഞ്ഞു. കേരള നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സംസ്ഥാന സർക്കാരിനെതിരെ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏലുർ ഗോപിനാഥ് ,കെ.കെ.വാമലോചനൻ, കെ.എം.രാധാകൃഷ്ണൻ, വി.ശ്രീകുമാർ മട്ടാഞ്ചേരി, ടി.എൻ.പ്രതാപൻ എന്നിവർ സംസാരിച്ചു