കളമശേരി: 2020 ലെ 15-ാമത് ക്ലാസ് എൻ.കെ അവാർഡുകൾ കുസാറ്റിലെ നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് ബിടെക് വിദ്യാർത്ഥികൾക്ക്. രാഘവ് പാണ്ഡെയ്ക്കാണ് മികച്ച പ്രൊജക്ടിനുള്ള ഒന്നാം സ്ഥാനം. ഗോവിന്ദ് ആർ. എസിന് രണ്ടാം സ്ഥാനവും, കേഡറ്റ് അനുപം പഥക്ക്, കേഡറ്റ് ആസ്പിൻ രാജ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. 25,000 രൂപ, 20,000 രൂപ, 15,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള പ്രമുഖ ഇന്റർനാഷണൽ ഷിപ്പ് ക്ലാസ്സിഫിക്കേഷൻ സൊസൈറ്റിയാണ് ക്ലാസ്സ് എൻകെ. അവാർഡ്ദാനച്ചടങ്ങ് മാർച്ച് 3 ന് മുംബയിലെ ഓഫീസിൽ നടക്കും. കുസാറ്റ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സ് രജത ജൂബിലി ആഘോഷം നൊബേൽ സമ്മാനിത ഡോണ സ്റ്റിക്ക്‌ലാന്റ് ഉദ്ഘാടനം ചെയ്യും. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫോട്ടോണിക്‌സ് രംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തെക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും.