കൊച്ചി: ക്രൈസ്തവ നാടാർ വിഭാഗങ്ങൾക്ക് ഒ.ബി.സി. സംവരണം നൽകുന്ന പുതിയ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30 ന് കാക്കനാട് കളക്ടറേറ്റിനു മുന്നിൽ സാമൂഹ്യനീതി കർമ്മ സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ പി.കെ. ചന്ദ്രശേഖരൻ പറഞ്ഞു. വാർത്താമ്മേളനത്തിൽ സംസ്ഥാന ഉപദ്ധ്യക്ഷൻമാരായ ക്യാപ്റ്റൻ സുന്ദരം, എസ്. സുധീർ, സംസ്ഥാന സെക്രട്ടറി കെ. ശിവദാസ് എന്നിവർ പങ്കെടുത്തു.