ആലുവ: ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃത്വ പരിശീലനക്ലാസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. ജോൺസൺ, ഷാജോ ആലുക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് മുപ്പത്തടം, ശ്രീജിത്ത് ശിവറാം, സെക്രട്ടറി സജി മാർവൽ, സലാർ കോമത്ത്, എൽഡോ ജോസഫ്, സുമൻ മേരിദാസ്, എ.എ. രജീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് എ.കെ.പി.എ മുൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. വർഗീസ് ക്ളാസെടുത്തു.