കൊച്ചി: മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. സുപ്രഭാതം ദിനപത്രത്തിന്റെ കൊച്ചി ലേഖകൻ കിരൺ പുരുഷോത്തനെയാണ് കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രി ജോലികഴിഞ്ഞ് വൈക്കത്തുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുതിയകാവ് ഭാഗത്ത് വച്ചാണ് സംഭവം. സഞ്ചരിക്കുന്ന കാറിൽ നിന്ന് ജ്യൂസ് ബോട്ടിൽ റോഡിലേക്ക് വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. യാത്ര തുടരുന്നതിനിടെ പിന്തുടർന്ന് അസഭ്യം പറഞ്ഞതായും കിരൺ ഉദയംപേരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.