കാലടി :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ലോട്ടറിഏജന്റ് സെല്ലേഴ്സ് ആൻഡ് സ്റ്റീഫൻ യൂണിയൻ സംഘടിപ്പിച്ച ജാഥ രണ്ടാം ദിവസം കാലടിയിൽ നിന്നും തുടങ്ങി.കാലടി പഞ്ചാത്ത് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സ്വീകരണയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ. എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കബീർ മേത്തർ അദ്ധ്യക്ഷനായി. ജാഥക്യാപ്ടൻ പി.എസ്.മോഹനൻ, വൈസ് ക്യാപ്ടൻ കെ.എം.ദീലീപ്,മാനേജർ എന്നിവർ സംസാരിച്ചു.