kklm
മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പാ പദ്ധതിയുടെ ഒന്നാം വാർഷികം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിവരുന്ന കേരള സർക്കാർ- സഹകരണ വകുപ്പ് സംയുക്ത സംരംഭമായ മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പാ പദ്ധതിയുടെ ഒന്നാം വാർഷികം ബാങ്ക് പ്രസിഡാന്റ് സണ്ണി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ഉദ്ഘാടനം ചെയു.ബാങ്ക് മാനേജിംഗ് ഡായറക്ടർ അഭിലാഷ് എസ്. നമ്പൂതിരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വായ്പാ വിതരണത്തിൽ മികവ് തെളിയിച്ച് കുടുംബശ്രീ യൂണിറ്റുകളെ എം.പി.ഐ ഡയറക്ടർഷാജു ജേക്കബ് ആദരിച്ചു . പുതിയ യൂണിറ്റുകൾക്കുള്ള വായ്പാ വിതരണം ചെയർപേഴ്സൺ . വിജയ ശിവനും യൂണിറ്റുകൾക്കുള്ള ഇൻസന്റീവ് വിതരണം നഗരസഭാ വൈസ് ചെയർ പേഴ്സൺ അംബിക രാജേന്ദ്രനും നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ : ജെയിൻ സി ,.എം ആർസുരേന്ദ്രനാഥ് , എ.കെ ദേവദാസ് , പ്രിൻസ് പോൾ ജോൺ , പോൾ മാത്യു , ഭരണസമിതി അംഗങ്ങളായ ജേക്കബ് രാജൻ , ബാലചന്ദ്രൻ കെ.വി , റോബിൻ ജോൺ ,.രജിത്ത് എൻ , തോമസ് പി.ജെ,ജിജി ഷാനവാസ് .,വനജ എന്നിവർ സംസാരിച്ചു .