
മുംബയ്: സ്വകാര്യ ബാങ്കുകൾക്ക് സർക്കാർ ഇടപാടുകളിലുള്ള വിലക്ക് ഇന്നലെ കേന്ദ്രസർക്കാർ നീക്കിയതോടെ ഓഹരി വിപണിയിൽ കുതിപ്പ്. ബാങ്ക് ഓഹരികൾക്ക് മൂല്യമേറിയതാണ് മുഖ്യകാരണം.
സെൻസെക്സ് 1030 പോയിന്റ് ഉയർന്ന് 50,781ലാണ് ക്ളോസ് ചെയ്തത്.
ആക്സിസ് ബാങ്കാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. അഞ്ച് ശതമാനം മൂല്യം ഈ ഓഹരിക്ക് മാത്രം ഉയർന്നു.എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ബജാജ് ഫിനാൻസ്, എസ്.ബി.ഐ എന്നിവയുടെ മൂല്യവും വർദ്ധിച്ചു.
പവർ ഗ്രിഡ്, ഡോ.റെഢി, ടി.സി.എസ്, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികൾക്ക് തിരിച്ചടിയും നേരിട്ടു. സാങ്കേതിക തകരാറുമൂലം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ഉച്ചയ്ക്ക് 11.40 മുതൽ 3.30 വരെ നിറുത്തി വയ്ക്കേണ്ടിയും വന്നു. ഇതിന് പകരം മുംബയ് എക്സ്ചേഞ്ചും നാഷണൽ എക്സ്ചേഞ്ചും അഞ്ച് മണി വരെ പ്രവർത്തിച്ചു.