കൊച്ചി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ബെയ്സിൽ ചേന്ദാംപള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ബാങ്ക് പുതുതായി പണികഴിപ്പിക്കുന്ന സൗത്ത് ബ്രാഞ്ച് ബിൽഡിംഗിൽ നീതി മെഡിക്കൽ ഷോപ്പ്.ബ്ളഡ് കളക്ഷൻ സെന്റർ,എ.ടി.എം മെഷീനുകൾ,ഹാർഡ് വെയർ ഷോപ്പ് എന്നിവ ആരംഭിക്കാൻ പൊതുയോഗം അനുവാദം നൽകി. ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.സി.ജോസഫ്,കെ.സി.കുഞ്ഞുകുട്ടി,ജോർജ് റാഫി,സിസി ക്ളീറ്റസ്,ഉഷ അജയൻ,പി.കെ.ഉദയൻ,ഷീല മാളാട്,ബാബു വിജയാനന്ദ്,പി.എ.സഗീർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് സ്വാഗതവും സെക്രട്ടറി മരിയ ലിജി നന്ദിയും പറഞ്ഞു.