കൊച്ചി: ഏതൊരു സംരംഭത്തിനും ഉത്തരവാദിത്വ മാനേജ്‌മെന്റ് നിർണായക ഘടകമാണെന്ന് ആദിത്യ ബിർള ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡി. ശിവകുമാർ പറഞ്ഞു. കെ.എം.എ സംഘടിപ്പിച്ച പ്രൊഫ. ഡോ. എം.വി. പൈലി സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ കൂടി പിന്തുണയും വിശ്വാസ്യതയും ആർജിക്കുമ്പോഴാണ് ഉത്തരവാദിത്വ മാനേജ്‌മെന്റ് ശരിയായ അർഥത്തിൽ നടപ്പിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ കുടുംബത്തിൽ നിന്ന് വന്ന് സ്വപ്രയത്‌നം കൊണ്ട് അക്കാഡമിക് , മാനേജ്‌മെൻറ് മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഡോ. പൈലി പുതുതലമുറയ്ക്ക് വഴികാട്ടിയാണെന്ന് ഡോ. പി.കെ. എബ്രഹാം അഭിപ്രായപ്പെട്ടു. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, എ .സി.കെ നായർ, എസ്. രാജ്‌മോഹൻ നായർ, വി.ആർ. നായർ, എ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.