meethiyan-pillai
എം. മീതിയൻപിള്ള

ആലുവ: മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്) ആലുവ ഏരിയ സെക്രട്ടറിയായി എം. മീതിയൻപിള്ളയെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അബ്ദുൽകരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.പി. സാജു റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മീതിയൻപിള്ള.