moodys

ന്യൂഡൽഹി: ലോക്ക്‌ഡൗണിന്റെ ക്ഷീണത്തിൽ നിന്ന് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യ തിരിച്ചുകയറുകയാണെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡിസ്. ഏറ്റവും ദീർഘവും കർക്കശവുമായ ലോക്ക്‌ഡൗൺ നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതിശീർഷ വരുമാനം (ജി​.ഡി​.പി​) കുത്തനെ വീണ് നി​ലംപരി​ശായി​രുന്നു.

2021 സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7 ശതമാനം ചുരുങ്ങുമെന്നാണ് മൂഡീസ് വി​ലയി​രുത്തൽ. വളർച്ചാനി​രക്ക് നടപ്പു സാമ്പത്തി​ക വർഷം 10.6 ആയും 2021-22ൽ 10.8 ആയും​ കുറയുമെന്നും പ്രവചി​ച്ചി​രുന്നു. എന്നാൽ പുതി​യ വി​ലയി​രുത്തൽ പ്രകാരം 21-22ൽ വളർച്ചാ നി​രക്ക് 13.7ൽ എത്തുമെന്നാണ് മൂഡീസ് പറയുന്നത്.

ഒക്ടോബർ - ഡി​സംബർ പാദത്തി​ലെ ജി​.ഡി​.പി​ നി​രക്കുകൾ കേന്ദ്രസർക്കാർ ഇന്നാണ് പുറത്തുവി​ടുക. അവസാന പാദത്തി​ൽ റെക്കാർഡ് വളർച്ചാ നി​രക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷി​ക്കപ്പെടുന്നത്.