കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറി ജനകീയ വികസന വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അദ്ധ്യക്ഷനായി. ജനകീയ ആസൂത്രണവും കേരള വികസനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രൊഫ.പി.ആർ. രാഘവൻ വിഷയാവതരണം നടത്തി. ലൈബ്രറി അംഗം വി.ഐ. സലീം, കെ. രാധാകൃഷ്ണമേനോൻ തുടങ്ങിയവർ സംസാരിച്ചു.