 
വൈപ്പിൻ : ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ പുതിയതായി നിർമ്മിച്ച ഗുരുദേവ പ്രാർത്ഥനാലയത്തിന്റെ സമർപ്പണവും ഗുരുദേവ പഞ്ചലോഹവിഗ്രഹത്തിന്റെ പ്രതിഷ്ഠയും ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. മേൽശാന്തി എം.ജി. രാമചന്ദ്രന്റെ കാർമികത്വത്തിൽ കലശാഭിഷേകം, വിശേഷാൽ പൂജ എന്നിവയ്ക്ക് ശേഷം സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വി. വി. സഭ നൃത്തസംഗീത അക്കാഡമി ദൈവദശകത്തിന്റെ നൃത്താവിഷ്‌ക്കാരം നടത്തി.