പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖായോഗം വാർഷിക പൊതുയോഗം ഇല്ലിക്കൽ സ്ക്കൂൾ ഹാളിൽ യൂണിയൻ സെക്രട്ടറി എം.എസ്. സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സി.കെ. ടെൽഫി, സി.പി. കിഷോർ, ഷൈൻ കൂട്ടുങ്കൽ, ഇ.വി.സത്യൻ, സി.എസ്. സിബു, വി.ഡി. ഷിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി എൻ.എസ്. സുമേഷ് (പ്രസിഡന്റ്) എം.ബി. ജോഷി ശാന്തി (വൈസ് പ്രസിഡന്റ്) പ്രദീപ് മാവുങ്കൽ (സെക്രട്ടറി), രാജാറാം ശ്രീനിവാസൻ, ഉണ്ണി മണ്ണാളി, സി.വി. പ്രഭു, വിനോദ് പനക്കത്തറ, സുരേഷ് പുല്ലിങ്കൽ, തങ്കപ്പൻ കൈതക്കാട്ട് (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.