വൈപ്പിൻ : വൈപ്പിൻ നിയോജക മണ്ഡലത്തിലെ 16 റോഡുകളുടെ പുനർനിർമ്മാണത്തിനായി 1.51 കോടി രൂപ അനുവദിച്ച് ഉത്തരവായതായി എസ്.ശർമ്മ എം.എൽ.എ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽ നിന്നുമാണ് ഫണ്ട് അനുവദിച്ചത്. അതത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്കുതല എൻജിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതി നിർവഹണ ചുമതല.