പള്ളുരുത്തി: ഉടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന് നടക്കും. ക്ഷേത്രം മേൽശാന്തി വിനയൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് സമയം.