തൃക്കാക്കര: ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി സംവരണപ്പട്ടികയിൽ പെടുത്തിയതിൽ പ്രതിഷേധിച്ച് എറണാകുളം കളക്ടറേറ്റിനുമുന്നിൽ സാമൂഹ്യനീതി കർമ്മസമിതി ധർണ നടത്തി. കേരള കുടുംബി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ ഉദ്ഘാടനം ചെയ്തു. പി.കെ. ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പണ്ഡിറ്റ് കറുപ്പൻ വിചാരവേദി പ്രസിഡന്റ് വി.വി. വാമലോചനൻ, സാംബവസഭാ സെക്രട്ടറി വേണുഗോപാൽ, കേരള വെള്ളാളസഭ പ്രസിഡന്റ് വേണു കെ ജി .പിളള , പി.സി. ബാബു., കെ.എസ്. ശിവദാസ്, പ്രകാശൻ തുണ്ടത്ത് എന്നിവർ സംസാരിച്ചു.