പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാവടി ഘോഷയാത്ര നടന്നു. തുടർന്ന് സുബ്രഹ്മണ്യന് വിശേഷാൽ അഭിഷേകം നടന്നു. ഇന്ന് രാത്രി 7ന് ഭക്തിഗാനമേള. ശനിയാഴ്ച പള്ളിവേട്ട. രാവിലെ 11 മുതൽ ഉത്സവബലി. വൈകിട്ട് 3ന് പകൽപ്പൂരം, 6ന് ശീതങ്കൻ തുള്ളൽ, 7ന് സമ്പ്രദായ ഭജൻ, 8ന് ഭക്തിഗാനമേള, പുലർച്ചെ 1ന് പള്ളിവേട്ടക്ക് പുറപ്പാട്. ഞായറാഴ്ച ആറാട്ട്. രാവിലെ 10ന് ആനയൂട്ട്. വൈകിട്ട് 3ന് പകൽപ്പൂരം. പല്ലാവൂർ ശ്രീധരമാരാരുടെയും സംഘത്തിന്റെയും മേജർസെറ്റ് പഞ്ചവാദ്യം, പള്ളുരുത്തി ജൗഷൽബാബു ടീമിന്റെ ചെണ്ടമേളം, പാലക്കാട് ബാലസുബ്രഹ്മണ്യന്റെ സ്പെഷൽ നാദസ്വരവുമുണ്ടാകും. 9ന് സംഗീതക്കച്ചേരി. പുലർച്ചെ 1ന് ആറാട്ടിനു പുറപ്പാട്.
ഭാരവാഹികളായ കെ.വി. സരസൻ, കെ. ശശിധരൻ, കെ.ആർ. വിദ്യാനാഥ് എന്നിവർ പരിപാടികൾക്കും ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ ക്ഷേത്രചടങ്ങുകൾക്കും നേതൃത്വം നൽകുന്നു.