ആലുവ: നായർ സർവീസ് സൊസൈറ്റി സ്ഥാപക നേതാവ് മന്നത്ത് പത്മനാഭന്റെ 51 -ാം സമാധി ദിനാചരണം ആലുവ താലൂക്ക് യൂണിയൻ ആചരിച്ചു. പ്രസിഡന്റ് പ്രൊഫ. കെ.എസ്. രാധാകൃഷ്ണപണിക്കർ പ്രതിജ്ഞ ചൊല്ലികൊടുത്തു. താലൂക്ക് പരിധിയിലെ 74 കരയോഗങ്ങളിലും സമാധി ദിനാചരണം നടന്നു. നഗരസഭ കൗൺസിലർ കെ. ജയകുമാർ സംസാരിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ എൻ.എസ്. എസ് കരയോഗം സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. രാധാകൃഷ്ണൻ, എസ്.എൻ. പിള്ള, എസ്. കലാധരൻ നായർ, പി.എം. ഉദയകുമാർ, ബി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.