മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പതിനാറു വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ശുചീകരണ യഞ്ജം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ അദ്ധ്യക്ഷനായിരുന്നു. സബ്ബ് ഇൻസ്പെക്ടർ സാബു വർഗീസ്,മെഡിക്കൽ ഓഫീസർ ഡോ.പി.എസ് ഷാജി,വില്ലേജ് ഓഫീസർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.