ചോറ്റാനിക്കര: കണയന്നൂർ പുന്നച്ചാലിൽ എൻ എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ സമാധിദിനം ആചരിച്ചു. ചടങ്ങിൽ ആചാര്യ സ്മരണയും ഛായ ചിത്രത്തിനു മുൻപിൽപുഷ്പാർച്ചനയും നടത്തി. കരയോഗം സെക്രട്ടറി വിനോദ് നെല്ലിക്കാപിള്ളി, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡന്റ് കെ.കെ ശാലിനി, വിജയൻ കുറുപ്പത്ത്, നാരായണൻ മങ്ങാട്ട് ,രുഗ്മണിരാജൻ തുടങ്ങിയവർ സംസാരിച്ചു.