പള്ളുരുത്തി: അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്. ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷനും (ആശ) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായിട്ടാണ് അവാർഡ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 1ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാർഡ്. ഗായകൻ പി. ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, മെഡിക്കൽ ട്രസ്റ്റ് എം.ഡി പി.വി. ആന്റണി, കെ.എം. ധർമ്മൻ, ടി.ജെ.വിനോദ് എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ പള്ളുരുത്തി സുബൈർ, പീറ്റർജോസ് എന്നിവർ പങ്കെടുത്തു.