പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരണം വൈസ് പ്രസിഡന്റ് ജോബി പനക്കലിന്റെ നേതൃത്വത്തിൽ നടന്നു സാബുതോമസ്, ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, ഷീബാ ജേക്കബ്, സിന്ധു ജോഷി തുടങ്ങിയവർ സംബന്ധിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 24 കോടി, ലൈഫ് പാർപ്പിട പദ്ധതി 46 ലക്ഷം, കുമ്പളങ്ങി ആശുപത്രി 37 ലക്ഷം, പട്ടികജാതി വികസനം 59 ലക്ഷം, കാർഷിക മേഖല 21 ലക്ഷം, വനിത സ്വയംതൊഴിൽ 12 ലക്ഷം, ഭിന്നശേഷിയുള്ളവർക്ക് 13 ലക്ഷം, യുവതി യുവാക്കളുടെ കലാശേഷി വളർത്താൻ 2.50 ലക്ഷവും വകയിരുത്തി.