കൊച്ചി: കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽ ഓൾ ഇന്ത്യ സ്റ്റീഫൻ ദേവസി വെൽഫെയർ ആൻഡ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ രക്തദാനം നടത്തി. രക്തദാനത്തിന് എത്തിയ സ്റ്റീഫൻ ദേവസി ജനറൽ ആശുപത്രി പരിസരത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സാന്ത്വനമേകി അവർക്കിടയിലെ ഗായകർക്കൊപ്പം കീബോർഡ് വായിച്ചാണ് മടങ്ങിയത്. രക്തദാനം ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുണ്യമാണെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിഡന്റ് സേവി കുരിശു വീട്ടിൽ പറഞ്ഞു. നടൻ കൈലാഷ്, നിർമ്മാതാവ് ജോളി ജോസഫ്, സെക്രട്ടറി വി.എസ്.ഡേവിഡ്, സാം ദേവസി, ജിസൺ ജോർജ്, ഷിബിൻ എസ്.ആർ, ലോറൻസ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.