കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വെണ്ണിക്കുളം തൊണ്ടൻപാറ സ്റ്റേഡിയത്തിൽ ഫ്ളഡ്ലൈറ്റ് സംവിധാനം ഉപയോഗപ്രദമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഫുട്‌ബോൾ മത്സരം നടത്തി. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ ജോർജ് അദ്ധ്യക്ഷനായി. ബിജു വി. ജോൺ, ബിനു കുര്യാക്കോസ്, പ്രദീപ് നെല്ലിക്കുന്നത്ത്, ലിജോ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.