
ഏലൂർ: മഞ്ഞുമ്മൽ മാർക്കറ്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ വിപിൻകുമാറാണ് (29) മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം. മണപ്പുറം ഫിനാൻസ് എറണാകുളം മേഖലാ ഹെഡായിരുന്നു. മുപ്പത്തടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. മറ്റേ ബൈക്കിലുണ്ടായിരുന്ന ഏലൂർ ഡിപ്പോ ഇച്ചിരങ്ങാട്ട് ജോസി സെബാസ്റ്റ്യനെ (24) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.