കോതമംഗലം: ദന്ത ചികിത്സാരംഗത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇന്ദിരാഗാന്ധി ദന്തൽ കോളേജ്. റോട്ടറി ഫൗണ്ടേഷൻ ഇന്ദിരാഗാന്ധി കോളേജിലേക്ക് നൽകുന്ന ടെലി മെഡിസിൻ യൂണിറ്റ് ഫോർ ഓറൽ കാൻസർ സ്ക്രീനിംഗ് സംവിധാനം മന്ത്രി ഷൈലജ ഉദ്ഘാനം ചെയ്യും. ഇന്ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന ചടങ്ങിന് ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്ട്യൂഷൻ ചെയർമാൻ കെ.എം. പരീത് അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ കോളേജിന്റെ പി.എം.മജീദ്, പ്രിൻസിപ്പൽ ഡോ: ജോസ് ജൂലിയൻ, റോട്ടറി ഡിസ്ട്രിക് ഗവർണർ ജോസ് ചാക്കോ, റോട്ടറി ഫൗണ്ടേഷൻ ചെയർമാൻ ജയശങ്കർ, മാധവ് ചന്ദ്രൻ ,ഡോ :എബ്രാഹം ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും.