കോതമംഗലം: താലൂക്കിലെ മാദ്ധ്യമ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സംഗമം ഇന്ന് നടക്കും. തങ്കളം റോട്ടറി ഹാളിൽ വച്ച് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോഷി അക്കരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ മേഖലയിലെ മുഴുവൻ മാദ്ധ്യമപ്രവർത്തകരും എം.പി, എം.എൽ.എ, നഗരസഭാ ചെയർമാൻ, വൈസ് ചെയർപേഴ്സൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ ,വൈസ് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.