
കൊച്ചി: തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്തുനൽകി. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ തിയേറ്ററുകൾ അടച്ചുപൂട്ടേണ്ടിവരും. വിനോദനികുതി ഇളവ് മാർച്ച് 31ന് ശേഷവും നീട്ടിനൽകണം. വൈദ്യുതിബില്ലിൽ നിശ്ചിതചാർജിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചത് നീട്ടണമെന്നും അടിയന്തരമായി സിനിമാ പ്രദർശനത്തിന്റെ സമയം ദീർഘിപ്പിക്കണമെന്നും കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് കെ. വിജയകുമാർ കത്തിൽ ആവശ്യപ്പെട്ടു.