ncdc
നെടുമ്പാശേരി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ എൻ.സി.ഡി.സി മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ നായകിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്ക് സന്ദർശിച്ചപ്പോൾ

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിൽ നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്താൻ എൻ.സി.ഡി.സി മാനേജിംഗ് ഡയറക്ടർ സന്ദീപ് കുമാർ നായകിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്ക് സന്ദർശിച്ചു. മാർക്കറ്റിംഗ് ഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. എസ.കെ. സനിൽ, എൻസി.ഡി.സി റീജിയണൽ ഡയറക്ടർ കെ. സതീശൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് വി.എ. ദാനിയേൽ, സെക്രട്ടറി ഇൻ ചാർജ്ജ് ടി.എസ്. പുഷ്പ, ഡയറക്ടർ പി.കെ. മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.