കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ - പൂര മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും.വെള്ളി ,ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവ ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. സർപ്പത്തിന് നൂറുംപാലും, മഹാ സർവൈശ്വര്യപൂജ,അഷ്ടാഭിഷേകം, മകം തൊഴൽ തുടങ്ങിയ ചടങ്ങുകളോടെ നടക്കുമെന്നും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്നും സെക്രട്ടറി സി.പി മനോജ് അറിയിച്ചു.