ad-waith
കുസാറ്റിൽ നടന്ന ഏ.പി.ജെ.അബ്ദുൾ കലാം ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അദ്വൈത് പ്രശാന്ത്

കളമശേരി: കുസാറ്റിൽ നടന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം ഉപന്യാസ മത്സരത്തിൽ നൗഷി പുതിയാടത്ത് ഒന്നാം സ്ഥാനം നേടി. കാസർകോട് ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ 8ാം ക്ലാസ് മുതൽ 12 ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിരുന്നു മത്സരം. കാട്ടാക്കട ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സകൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈത് എം പ്രശാന്ത് രണ്ടാം സമ്മാനവും റോഷിത.ആർ മൂന്നാം സമ്മാനവും നേടി. 'അബ്ദുൽ കലാം ശാസ്ത്രജ്ഞൻ, രാഷ്ട്രപതി, മഹാനായ മനുഷ്യസ്‌നേഹി" എന്ന വിഷയത്തിലായിരുന്നു മത്സരം.