ആലുവ: എടയപ്പുറം എസ്. എൻ.ഡി.പി. ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ കവി പി. ഭാസ്‌കരനെ അനുസ്മരിച്ചു. ശ്രീലക്ഷ്മി സ്മിജൻ, എം.ജി. ആഷ്‌ന, ഫാത്തിമ അമ്രിൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി.എം. അയൂബ്, സെക്രട്ടറി ടി.കെ.ശാന്തകുമാർ, ബാലവേദി പ്രസിഡന്റ് നന്ദന ഷിജു എന്നിവർ നേതൃത്വം നൽകി.