കുറുപ്പംപടി: അശമന്നൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂമെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയതായി പണി പൂർത്തീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഓടയ്ക്കാലിയിൽ നടക്കും. ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പിയും, സ്ട്രോഗ് റൂം ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയും, പുതിയതായി ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ എന്നിവർ നിർവഹിക്കും. സൊസൈറ്റി പ്രസിഡന്റ് എൻ. എം സലിം അദ്ധ്യക്ഷത വഹിക്കും.