ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. ഉടൻ പരിഹരിക്കാമെന്ന എക്‌സി. എൻജിനീയർ കെ.കെ. ജോളിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ, മെമ്പർമാരായ അഫ്‌സൽ കുഞ്ഞുമോൻ, എൻ.എച്ച്. ഷബീർ, ഷൈനി ടോമി, എം.എ. നൗഷാദ്, ടി.എ. അബ്ദുൾ കരീം, ജസീന്ത ബാബു, ജാസ്മിൻ മുഹമ്മദ് എന്നിവരാണ് ഉപരോധത്തിൽ പങ്കെടുത്തത്.