ആലങ്ങാട്: മന്നത്ത് പത്മനാഭന്റെ 51-ാമത് സമാധി ദിനം പുഷ്പാർച്ചന, നാമാർച്ചന എന്നിവയോടെ ആലങ്ങാട് -കോട്ടപ്പുറം 987-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. കരയോഗം പ്രസിഡന്റ് കെ.എ. ജയദേവൻ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിനു മുൻപിൽ ദീപം തെളിച്ചു. കരയോഗം സെക്രട്ടറി കെ.എസ് .ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രാജശേഖരൻ, കെ.ജി.വാസുദേവൻ നായർ, എം.പി. സുഭാഷ്, വി.ബി. മഹേഷ് കുമാർ, എന്നിവർ പങ്കെടുത്തു.