ngounion
കേരള എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, ജനോന്മുഖ സിവിൽ സർവീസിനായുളള പ്രവർത്തനം ശക്തിപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, ഫെഡറലിസം ശക്തിപ്പെടുത്തുക കേരളത്തോടുളള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി കൂട്ടധർണ സംഘടിപ്പിച്ചു . യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡന്റ് കെ.കെ സുശീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് ഉദയൻ, കെ.എം മുനീർ, എരിയാ സെക്രട്ടറി ടി.വി വാസുദേവൻ , ഏരിയാ വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ് എന്നിവർ സംസാരിച്ചു. ധർണയ്ക്ക് ശേഷം നെഹ്റു പാർക്കിൽ നിന്ന് തുടങ്ങിയ പ്രകടനം കച്ചേരിത്താഴത്ത് സമാപിച്ചു.