കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ മഴുവന്നൂർ ക്ഷേത്രം ഇടപ്പാട്ടുപടി കനാൽബണ്ട് റോഡ് തുറന്നു. വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേഷ്‌കുമാർ അദ്ധ്യക്ഷനായി.പഞ്ചായത്തംഗം നീതു പി. ജോർജ്, അസോസിയേഷൻ പ്രസിഡന്റ് നാരായണൻ ഇളയിടം എന്നിവർ സംസാരിച്ചു.