കോലഞ്ചേരി: ടി.കെ.പുരുഷോത്തമൻ നായർ വായനശാലയിൽ ഓൺലൈനായി വായനോത്സവവും സംഗീത പരിപാടിയും നടത്തി. മുൻ എം.പി പി. രാജീവ് പുസ്തകം പരിചയപ്പെടുത്തി വായനോത്സവം ഉദ്ഘാടനം ചെയ്തു. രണഗീതം സംഗീത പരിപാടി പിന്നണി ഗായിക ദലീമയും, വായനശാലയുടെ ഫേസ്ബുക്ക് പേജ് സി.ബി.ദേവദർശനനും ഉദ്ഘാടനം ചെയ്തു. സി.കെ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ കെ.വി. ഏലിയാസ്, എം.എൻ. മോഹനൻ, കെ.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.